Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mother Shot Dead

America

അ​മ്മ​യെ വെ​ടി​വ​ച്ചു കൊ​ന്നു; പ​തി​നാ​റു വ​യ​സു​കാ​രി​യ്ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്

ജോ​ർ​ജി​യ: അ​മ്മ​യെ വെ​ടി​വ​ച്ചു കൊ​ന്ന കേ​സി​ൽ കൗ​മാ​ര​ക്കാ​രി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. പ​തി​നാ​റു വ​യ​​സു​കാ​രി​യാ​യ ലി​ലി​യാ​ന വാ​ഗ്ന​റി​നാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. ടി​ഫ്റ്റ​ൺ ജു​ഡീ​ഷ്യ​ൽ സ​ർ​ക്ക്യൂ​ട്ട് ജി​ല്ലാ അ​റ്റോ​ർ​ണി​യു​ടേ​താ​ണ് വി​ധി.

കോ​ട​തി​യി​ൽ മാ​താ​വ് റേ​ച്ച​ൽ സൂ​സാ​ൻ വാ​ഗ്ന​റെ താ​ന്‍ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് ലി​ലി​യാ​ന സ​മ്മ​തി​ച്ചു. കോ​ട​തി ഉ​ത്ത​ര​വ്പ്ര​കാ​രം 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ച്ച​തി​നു ശേ​ഷ​മേ ലി​ലി​യാ​ന​യ്ക്ക് പ​രോ​ൾ അ​നു​വ​ദി​ക്കൂ.​

2024 ന​വം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മാ​സ​ങ്ങ​ളാ​യി താ​ൻ പ്ലാ​ൻ ചെ​യ്തി​രു​ന്ന സ്കൂ​ൾ വെ​ടി​വ​യ്പ് ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന 51കാ​രി​യാ​യ അ​മ്മ റേ​ച്ച​ൽ സു​സെ​യ്ൻ വാ​ഗ്ന​റെ ലി​ലി​യാ​ന വെ​ടി​വ​ച്ചു കൊ​ന്ന​ത്. അ​ന്ന് 14 വ​യ​സ്‌​സാ​യി​രു​ന്നു ലി​ലി​യാ​ന​യു​ടെ പ്രാ​യം.​

കാ​ർ അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​വി​വ​രം പു​റ​ത്തു​വ​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റ് ഓ​ൺ​ലൈ​ൻ ആ​പ്പു​ക​ളി​ലും മാ​സ് ഷൂ​ട്ടിംഗിനെ​ക്കു​റി​ച്ചും സ്കൂ​ൾ വെ​ടി​വ​യ്പ്പു​ക​ളെ​ക്കു​റി​ച്ചും വ്യാ​പ​ക​മാ​യി ച​ർ​ച്ച ചെ​യ്തി​രു​ന്ന ലി​ലി​യാ​ന​യ്ക്ക് ഓ​ൺ​ലൈ​ൻ കൂ​ട്ടാ​യ്മ​ക​ളി​ൽ നി​ന്ന് വ​ലി​യ തോ​തി​ൽ പ്രോ​ത്സാ​ഹ​നം ല​ഭി​ച്ചി​രു​ന്ന​താ​യി പ്രോ​സി​ക്യൂ​ഷ​ൻ ക​ണ്ടെ​ത്തി​യി​രു​ന്നു.

Latest News

Corehub Up